ന്യൂഡൽഹി:വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ മെസിയാസ് ബോള്‍സോനാരോയുമായി കൂടിക്കാഴ്ച നടത്തി. എണ്ണ, വാതകം, ഖനനം, സൈബര്‍ സുരക്ഷ തുടങ്ങി വിവിധ മേലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് 15 കരാറുകളില്‍ ഒപ്പുവെക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുമായും വിശദമായ ചര്‍ച്ച നടത്താനാണ് തീരുമാനം.
മകൾ ലോറ ബോൾസോനാരോ, മരുമകൾ ലെറ്റീഷ്യ ഫിർമോ, എട്ട് മന്ത്രിമാർ, ബ്രസീൽ പാർലമെന്‍റിലെ നാല് അംഗങ്ങൾ, ബിസിനസ്സ് പ്രതിനിധി സംഘം എന്നിവരോടൊപ്പമാണ് ബ്രസീല്‍ പ്രസിഡന്‍റ് ഇന്നലെ ഇന്ത്യയിലെത്തിയത്. വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലടക്കം ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള വഴികള്‍ ബോള്‍സോനാരോയുമായുള്ള ചര്‍ച്ചയുടെ ഭാഗമായി. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് ബ്രസീല്‍ പ്രസിഡന്‍റ് ഇന്ത്യയിലെത്തിയത്. പ്രസിഡന്‍റ് ബോൾസോനാരോയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.