കേരളം

kerala

ETV Bharat / bharat

ഇന്ത്യ ലക്ഷ്യം വച്ചത് അഞ്ച് ഭീകരരെ

പാക് അധിനിവേശ കശ്മീരിൽ നിരവധി ഭീകരരെ വ്യോമസേന മിന്നൽ ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിലെ രണ്ടാമനടക്കം കൊല്ലപ്പെട്ടു.

By

Published : Feb 27, 2019, 12:03 AM IST

ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രധാനമായും ലക്ഷ്യം വച്ചത് അഞ്ച് ഭീകരരെയാണ്. ജയ്ഷെ മുഹമ്മദ് സംഘടനാ ചുമതലയുളള ഭീകരൻ മൗലാന അസ്ഹർ, മസൂദ് അസ്ഹറിന്‍റെ സഹോദരൻ തൽഹ സെയിഫ് എന്നിവരാണ് ഇതിൽ രണ്ടുപേർ. യൂസഫിനെ ഇന്ത്യ കൊടും ഭീകരന്‍റെ പട്ടികയിൽപെടുത്തിയിരുന്നു.ഇന്ത്യ വിട്ടയച്ച പാക് ഭീകരനാണ് മൗലാന മസൂദ് അസ്ഹർ. കാണ്ഡഖാർ വിമാന റാഞ്ചൽ സമയത്തായിരുന്നു വിട്ടയക്കൽ.

മസൂദിനെ മോചിപ്പിക്കാനായി വിമാനം റാഞ്ചിയതും ചർച്ചകൾ നടത്തിയതും യൂസഫ് അസ്ഹർ ആയിരുന്നു. 2002 ൽ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയ ഭീകരരുടെ പട്ടികയിൽ യൂസഫ് അസ്ഹറും ഉണ്ടായിരുന്നു. ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളുടെയും പിന്നില്‍ ജയ്ഷെയുടെ പങ്ക് വ്യക്തമായിരുന്നു. പഠാന്‍കോട്ടിലും പുല്‍വാമയിലുമെല്ലാം ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ മസൂദ് അസ്ഹറിന്‍റെ ഭാര്യാ സഹോദരനായ അസഹ്ര്‍ യൂസഫിന്‍റെ പദ്ധതികളായിരുന്നു. അസ്ഹര്‍ യൂസഫിനെ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് പുലര്‍ച്ചെ നിയന്ത്രണ രേഖ കടന്ന് ബാല്‍ക്കോട്ടില്‍ ആക്രമണം നടത്തിയത്.

ഉസ്താദ് ഖോറി എന്നും അറിയപ്പെടുന്ന അസ്ഹര്‍ ആണ് ബാല്‍ക്കോട്ടിലെ ജയ്ഷെ ക്യാമ്പിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിനിടെ അസ്ഹറിന്‍റെ അടുത്ത അനുയായി കമ്രാനെ ഇന്ത്യ വധിച്ചതോടെ അസ്ഹര്‍ യൂസഫിന്‍റെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. ഇന്‍റര്‍പോളിന്‍റെ ലുക്ക്ഔട്ട് നോട്ടീസ് നിലവിലുള്ള അസ്ഹറിന് ഉറുദ്ദുവും പാകിസ്ഥാനിയും കൂടാതെ ഹിന്ദിയും സംസാരിക്കാന്‍ അറിയാമായിരുന്നു.1999ല്‍ഡിസംബറില്‍ നേപ്പാളില്‍ നിന്നുള്ള വിമാനം കാണ്ഡഹാറില്‍ ഇറക്കുകയായിരുന്നുഭീകരര്‍ ചെയ്തത്.അന്ന് താലിബാന്‍ സംരക്ഷണവുംനല്‍കി.

ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ് അന്ന് ഇന്‍റലിജന്‍സ് ബ്യൂറോ തലവന്‍. ഭീകരരുമായി ചര്‍ച്ച നടത്തിയ സംഘത്തെ നയിച്ചതും അദ്ദേഹമായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖക്ക് അപ്പുറത്തെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. നിരവധി ജയ്ഷെ മുഹമ്മദ് കമാൻഡർമാർ ഇന്ത്യൻ ആക്രമണത്തിൽ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ചാവേർ ബോംബ് സ്ക്വാഡിന്‍റെ ട്രെയിനിംഗ് സെന്‍റര്‍അടക്കം ബലാകോട്ടിലെ ഭീകര കേന്ദ്രം പൂർണമായും തകർക്കാൻ ഇന്ത്യക്കായി.

ABOUT THE AUTHOR

...view details