കേരളം

kerala

ETV Bharat / bharat

മസൂദ് അസ്ഹറിനെ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി ഇന്ത്യ - Jaish chief

ജമ്മു കശ്മീര്‍, രാജസ്ഥാൻ, സിയാല്‍കോട്ട് അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി

Masood Azhar

By

Published : Sep 9, 2019, 9:55 AM IST

ന്യൂഡൽഹി:ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ജെയ്ഷെ തലവൻ മസൂദ് അസ്ഹറിനെ പാകിസ്ഥാൻ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാൻ അതിര്‍ത്തിയില്‍ പാകിസ്ഥാൻ സൈനികവിന്യാസം കൂട്ടിയെന്നും സൂചനയുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിന് മറുപടിയായി വരും ദിവസങ്ങളിൽ സിയാൽകോട്ട്-ജമ്മു, രാജസ്ഥാൻ മേഖലകളിൽ പാകിസ്ഥാൻ വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി പാകിസ്ഥാൻ രാജസ്ഥാൻ അതിർത്തിക്ക് സമീപം കൂടുതൽ സൈനികരെ വിന്യസിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍, രാജസ്ഥാൻ, സിയാല്‍കോട്ട് അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. എത് സാഹചര്യവും നേരിടാൻ തയാറാകൻ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details