കേരളം

kerala

ETV Bharat / bharat

റാവൽപിണ്ടി സ്ഫോടനം; മസൂദ് അസറിന് പരിക്കേറ്റതായി സൂചന - മസൂദ് അസർ

സ്ഫോടന വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി.

മസൂദ് അസർ

By

Published : Jun 25, 2019, 12:36 PM IST

ന്യൂഡൽഹി: റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിൽ ഭീകരവാദസംഘടനയായ ജയ്ഷേ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മസൂദ് അസറിന് പരിക്കേറ്റതായി സൂചന. വൃക്ക തകരാറിനെ തുടര്‍ന്ന് മസൂദ് അസർ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ സ്ഫോടനം നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ ചില പാകിസ്ഥാൻ ട്വിറ്റർ ഉപയോക്താക്കൾ
പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റതായാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സ്ഫോടന വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details