ഗുവാഹത്തി : വിവിധ സംസ്‌കാരങ്ങളും ഭാഷകളും മതങ്ങളുമുള്ള രാജ്യത്തെ ജനങ്ങളെ ഒറ്റ ഭാഷ എന്ന ആശയത്തിലെക്ക് മാറ്റിയാല്‍ ഇന്ത്യയില്‍ നിലവില്‍ നിലനില്‍ക്കുന്ന ആശയങ്ങൾ എന്നന്നേക്കുമായി നശിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. യൂത്ത് കോൺക്ലേവില്‍ ഒരു രാജ്യം ഒരു ഭാഷ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഹിന്ദിയെന്ന ഒറ്റ ഭാഷ എന്ന ആശയത്തിലുടെ ജനങ്ങളെ ഐക്യപ്പെടുത്തേണ്ടതുണ്ടെന്ന അമിത് ഷായുടെ പ്രസ്‌താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യം ഒരു ഭാഷ; എതിര്‍പ്പുമായി ജയറാം രമേശ് - youth coclave
രാജ്യത്ത് ഹിന്ദിയെന്ന ഒറ്റ ഭാഷ എന്ന ആശയത്തിലുടെ ജനങ്ങളെ ഐക്യപ്പെടുത്തേണ്ടതുണ്ടെന്ന അമിത് ഷായുടെ പ്രസ്‌താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
![ഒരു രാജ്യം ഒരു ഭാഷ; എതിര്‍പ്പുമായി ജയറാം രമേശ് രാജ്യതിനായി ഒരു ഭാഷ എന്ന ആശയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ജയറാം രമേശ് Jairam Ramesh counters single language idea for country Jairam Ramesh youth coclave ഒരു ഭാഷ എന്ന ആശയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ജയറാം രമേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5232714-377-5232714-1575178962726.jpg)
പ്രതിപക്ഷത്തെ നിശബ്‌ദമാക്കുന്നതിനായി ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവയെ ബിജെപി വിനിയോഗിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ ശബ്‌ദമുയര്‍ത്തുന്നവരെ ഭയപ്പെടുത്തുന്നതിനായാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി രാജ്യത്ത് നടപ്പാക്കി വരുന്ന പല തരത്തിലുള്ള പ്രവര്‍ത്തനങ്ങൾക്ക് എതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി രണ്ട് യുദ്ധങ്ങൾക്ക് ശ്രമിക്കുകയാണെന്നും, ഒന്ന് ഹിന്ദുകളും മുസ്ലീങ്ങളും തമ്മിലും മറ്റൊന്ന് എല്ലാ ഹിന്ദുകൾ തമ്മിലെന്നും പറഞ്ഞ് അസം എംപി പ്രത്യുദ് ബോര്‍ദോളോയ് ബിജെപിയെ ശക്തമായി വിമർശിച്ചു.