ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ ആത്മഹത്യ ചെയ്‌ത യുവതിക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. മെയ് നാലിനാണ് 22കാരിയായ യുവതി ആത്മഹത്യ ചെയ്‌തത്. ഇവരുടെ കൊവിഡ് പരിശോധനാ ഫലം വന്നയുടൻ തന്നെ വീട് സീല്‍ ചെയ്യുകയും കുടുംബാംഗങ്ങളെ അടുത്തുള്ള ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു.
ആത്മഹത്യ ചെയ്‌ത യുവതിയുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് - രാജസ്ഥാൻ
യുവതിയുടെ വീട് സീല്‍ ചെയ്യുകയും കുടുംബാംഗങ്ങളെ അടുത്തുള്ള ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മുനിസിപ്പൽ അധികൃതർ സംസ്‌കരിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. രണ്ടര വർഷം മുമ്പ് വിവാഹിതയായ ഇവര്‍ ഗാർഹിക പീഡനത്തിന് ഇരയായിരുന്നു. ഭർത്താവുമായുള്ള പതിവ് വഴക്കാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം രാജസ്ഥാനിൽ 38 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗബാധിതര്‍ 3,099 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജയ്‌പൂരിലാണ് ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.