ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലിലിലാണ് പാക്കിസ്ഥാന്‍ സ്വദേശിയായ ഷാക്കിറുള്ളയെ സഹതടവുകരായ രണ്ട് പേർ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ജയ്പൂര്‍ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരനെ കല്ലെറിഞ്ഞ് കൊന്നു - കല്ലെറിഞ്ഞ് കൊന്നു
പുല്‍വാമ ആക്രമണത്തിന്‍റെ വൈരാഗ്യം തീര്‍ക്കാനായാണ് ഇവർ പാകിസ്ഥാൻ തടവുകാരനെ കൊലപ്പെടുത്തിയത്.

ഷാക്കിറുള്ള
ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിന്‍റെ വൈരാഗ്യം തീര്‍ക്കാന്‍ പാക്കിസ്ഥാന്‍ സ്വദേശിയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു.പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം സുഖകരമല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരന്‍ ഇന്ത്യന്‍ ജയിലില്‍ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്.