ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം; ജയ്‌പൂര്‍ വിമാനത്താവളത്തിലും പരിശോധന - യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്
ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മോശം കാലാവസ്ഥയോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ട്രംപിനെ വഹിച്ചുള്ള അമേരിക്കന്‍ വ്യോമസേനാ വിമാനം ജയ്‌പൂരിലാകും ഇറങ്ങുക.
ജയ്‌പൂര്‍: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി യുഎസ് കരസേനയുടെ പ്രത്യേക സംഘം ജയ്‌പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ട്രംപിന്‍റെ വിമാനമിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും മോശം കാലാവസ്ഥയോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ട്രംപിനെ വഹിച്ചുള്ള അമേരിക്കന്‍ വ്യോമസേനാ വിമാനം രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പൂരിലാകും ഇറങ്ങുക. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ട്രംപിന് വേണ്ടി കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.