കേരളം

kerala

ETV Bharat / bharat

തടവില്‍ കഴിയുന്ന കശ്‌മീരി പത്രപ്രവർത്തകന്‌ അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം - കശ്‌മീർ

കശ്‌മീർ നരേറ്റർ മാസികയിലെ ആസിഫ്‌ സുൽത്താന് ജോൺ ഓബുച്ചൻ പ്രസ്‌ ഫ്രീഡം പുരസ്കാരം

അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

By

Published : Aug 26, 2019, 10:01 AM IST

Updated : Aug 26, 2019, 10:15 AM IST

ശ്രീനഗർ:ഒരുവർഷമായി തടവില്‍ കഴിയുന്ന കശ്‌മീരി മാധ്യമ പ്രവർത്തകന്‌ യുഎസ് പ്രസ് ഫ്രീഡം പുരസ്‌കാരം. ജോൺ ഓബുച്ചൻ പ്രസ്‌ ഫ്രീഡം പുരസ്കാരത്തിനാണ് കശ്‌മീർ നരേറ്റർ മാസികയിലെ ആസിഫ്‌ സുൽത്താൻ അർഹനായത്‌. ഭീകരരെ സഹായിക്കുന്നുവെന്ന്‌ ആരോപിച്ച്‌ 2018 ഓഗസ്റ്റ് 27നാണ് ആസിഫിനെ അറ്‌സ്‌റ്റ്‌ചെയ്‌തത്‌.

തടവില്‍ കഴിയുന്ന കശ്‌മീരി പത്രപ്രവർത്തകന്‌ അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

ജമ്മു കശ്‌മീരിലെ വാർത്താവിനിമയ സംവിധാനങ്ങൾക്കുള്ള വിലക്ക് മൂലം വ്യാഴാഴ്‌ച പ്രഖ്യാപിച്ച പുരസ്‌കാരത്തെക്കുറിച്ച്‌ ആസിഫിന്‍റെ വീട്ടുകാർ ശനിയാഴ്‌ചയാണ്‌ അറിഞ്ഞത്‌. പുരസ്കാരം ലഭിച്ച വിവരം അവന്‍റെ കൂട്ടുകാരിൽ നിന്നാണ് അറിഞ്ഞതെന്നും ആസിഫിന്‍റെ പിതാവ്‌ മുഹമ്മദ്‌ നിരവധി മാധ്യമ സുഹൃത്തുക്കൾ വീട്ടിൽ വന്ന് തന്നെയും മകനെയും അനുമോദിച്ചെന്നും മുഹമ്മദ്‌ സുൽത്താൻ ഇടിവി ഭാരതിനോട് പറഞ്ഞു.

"കശ്മീർ നറേറ്റർ" എന്ന മാസികയില്‍ പ്രവർത്തിച്ച ആസിഫ് കഴിഞ്ഞ വർഷം ജൂലൈയിൽ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി ബുർഹാൻ മുസാഫിർ വാനിയെക്കുറിച്ച് ലേഖനം എഴുതിയിരുന്നു. ഈ ലേഖനത്തിന്‍റെ അടിസ്ഥാനത്തിൽ ആസിഫിന് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് തടവിലാക്കിയത്.

Last Updated : Aug 26, 2019, 10:15 AM IST

ABOUT THE AUTHOR

...view details