ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രോഗ പരിശോധനക്ക് തയ്യാറാകാത്തവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് ലക്ഷണമുള്ളവരും രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പരിശോധനക്ക് തയ്യാറായില്ലെങ്കില്‍ തടവും പിഴ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. 2020 ലെ കര്‍ണാടക പകര്‍ച്ചവ്യാധി നിരോധന ഓര്‍ഡിനന്‍സിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
കൊവിഡ് പരിശോധനക്ക് തയ്യാറാകാത്തവര്‍ക്ക് തടവും പിഴയും; നടപടിയുമായി കര്‍ണാടകം - refusing covid test
2020 ലെ കര്‍ണാടക പകര്‍ച്ചവ്യാധി നിരോധന ഓര്‍ഡിനന്‍സ് പ്രകാരം രോഗസാധ്യത പട്ടികയിലുള്ളവര്‍ പരിശോധനക്ക് തയ്യാറായില്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപ വരെ പിഴയും അനുഭവിക്കേണ്ടി വരും.
കൊവിഡ് പരിശോധനക്ക് തയ്യാറാകാത്തവര്‍ക്ക് തടവും പിഴയും; നടപടിയുമായി കര്‍ണാടകം
ഓര്‍ഡിനന്‍സ് പ്രകാരം പരിശോധനക്ക് തയ്യാറല്ലാത്തവര്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപ വരെ പിഴയും അനുഭവിക്കേണ്ടി വരും. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നടപടി. രോഗസാധ്യത പട്ടികയിലുള്ളവരുടെ വിമുഖത സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.