അമരാവതി: ചിറ്റൂര്‍ ജില്ലയിലെ വനിതാ ഡോക്ടറെ ഉപദ്രവിച്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിനെതിരെ സി.ഐ.ഡി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. പെനുമുറു ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ജോലി ചെയ്യുന്ന ഡോക്ടറായ അനിത റാണിയുടെ പരാതിയിലാണ് അന്വേഷണം.
വനിതാ ഡോക്ടറെ ഉപദ്രവിച്ചു: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിനെതിരെ അന്വേഷണത്തിന് ഉത്തരവ് - വനിതാ ഡോക്ടര്‍
പെനുമുറു ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറായ അനിത റാണിയുടെ പരാതിയിലാണ് അന്വേഷണം.
വനിതാ ഡോക്ടറെ ഉപദ്രവിച്ചു: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിനെതിരെ അന്വേഷണത്തിന് ഉത്തരവ്
ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമിയുടെ മണ്ഡലത്തിലാണ് സംഭവം. തന്നെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ഉപദ്രവിച്ചു. ശുചിമുറിയില്‍ പോകുകയായിരുന്ന തന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി. പൊലീസില്‍ പരാതിപെടാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും അനിതയുടെ പരാതിയില്‍ പറയുന്നു. ഹൈക്കോടതിയിലാണ് ഇവര്‍ പരാതി സമര്‍പ്പിച്ചത്. സത്യം ഉടന്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.