ജമ്മു: ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജമ്മുവിൽ നിരോധനാജ്ഞ പിൻവലിച്ചു. ജമ്മു കശ്‌മീർ അഡ്‌മിനിസ്‌ട്രേഷനാണ് ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചത് . സ്ഥലത്തെ സ്കൂളുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. .
ജമ്മുവിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു - നിരോധനാജ്ഞ പിൻവലിച്ചു
ജമ്മു ജില്ലയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പിൻവലിച്ചിരിക്കുന്നത്.

ജമ്മുവിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു
ജമ്മു ജില്ലയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ മാത്രമാണ് നിരോധനാജ്ഞ പിൻവലിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി ജമ്മു കശ്‌മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാർലമെന്‍റിന്‍റെ ഇരുസഭകളും ബിൽ പാസാക്കുകയും ചെയ്‌തിരുന്നു.