കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരിൽ 18 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - india covid case

1,081 പുതിയ കൊവിഡ് കേസുകളാണ് കേന്ദ്രഭരണ പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ജമ്മു കശ്മീരിലെ കൊവിഡ് കേസുകളുടെ എണ്ണം 74,095 ആയി ഉയർന്നു.

COVID deaths  കൊവിഡ് മരണങ്ങൾ  ജമ്മു കശ്മീർ കൊവിഡ് മരണം  ശ്രീനഗർ  Covid case  india covid case  ഇന്ത്യയിലെ കൊവിഡ് കേസുകൾ
ജമ്മു കശ്മീരിൽ 18 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Sep 29, 2020, 7:18 PM IST

ശ്രീനഗർ:ജമ്മു കശ്മീരിൽ 18 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജമ്മു കശ്മീരിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,164 ആയി. 1,081 പുതിയ കൊവിഡ് കേസുകളാണ് കേന്ദ്രഭരണ പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ജമ്മു കശ്മീരിലെ കൊവിഡ് കേസുകളുടെ എണ്ണം 74,095 ആയി ഉയർന്നു.

ജമ്മുവിൽ നിന്ന് 11 മരണങ്ങളും താഴ്വരയിൽ നിന്ന് ഏഴ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ജമ്മു കശ്മീരിൽ നിലവിൽ 17,414 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 55,517 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details