കേരളം

kerala

ETV Bharat / bharat

ജമ്മു-കശ്മീരില്‍ കൊവിഡ് ബാധിച്ച് ഒമ്പത് മരണം കൂടി - jammu covid toataltoll

470 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര ഭരണ പ്രദേശത്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,390 ആയി.

jk
jk

By

Published : Jul 27, 2020, 7:14 PM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ ഒമ്പത് കൊവിഡ് -19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 321 ആയി. 470 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര ഭരണ പ്രദേശത്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,390 ആയി. പുതിയ കേസുകളിൽ 161 എണ്ണം ജമ്മു മേഖലയിൽ നിന്നുള്ളവരാണെന്നും 309 പേർ കശ്മീർ താഴ്‌വരയിലാണെന്നും അധികൃതർ അറിയിച്ചു. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരെല്ലാം കശ്മീര്‍ താഴ്വരയില്‍ നിന്നുള്ളവരാണ്. കേന്ദ്രഭരണ പ്രദേശത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 321 മരണങ്ങളിൽ 298 എണ്ണം കശ്മീര്‍ താഴ്വരയിൽ നിന്നും 23 എണ്ണം ജമ്മു മേഖലയിൽ നിന്നുമാണ്. ജമ്മു കശ്മീരിൽ ഇപ്പോൾ 7,667 പേരാണ് ചികിത്സയിലുള്ളത്. 10,402 രോഗികൾ അണുബാധയിൽ നിന്ന് കരകയറി. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് ബാധിതരില്‍ വിവിധയിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 79 പേരും ഉള്‍പ്പെടുന്നു. ശ്രീനഗര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 132 കേസുകളാണ് ശ്രീനഗർ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്.

ABOUT THE AUTHOR

...view details