കേരളം

kerala

ETV Bharat / bharat

പൂഞ്ചിൽ പാകിസ്ഥാൻ യുവതിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു - ഇന്ത്യൻ പൗരത്വം

1983 ൽ വിവാഹം കഴിഞ്ഞ് മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷമാണ് ഡിസംബർ 21ന് ഇന്ത്യൻ പൗരത്വം ലഭിച്ചത്

Pakistani citizen  Khatija Parween.  Attock  Mohammad Taj  Ministry of Home Affairs  Wajahat Habibullah  പൂഞ്ച്  പാകിസ്ഥാൻ യുവതിക്ക് ഇന്ത്യൻ പൗരത്വം  ഖതിജ പർവീൻ  മുഹമ്മദ് താജ്  ഇന്ത്യൻ പൗരത്വം  ആഭ്യന്തര മന്ത്രാലയം
പൂഞ്ചിൽ പാകിസ്ഥാൻ യുവതിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു

By

Published : Dec 25, 2019, 2:07 PM IST

ജമ്മു കശ്മീർ: പൂഞ്ച് സെക്ടറിലേക്ക് വിവാഹിതയായ പാകിസ്ഥാൻ യുവതിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. 1983 ൽ വിവാഹം കഴിഞ്ഞ് മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷമാണ് ഡിസംബർ 21ന് ഇന്ത്യൻ പൗരത്വം ലഭിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്കിൽ ജനിച്ച ഖതിജ പർവീനാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്. പൂഞ്ച് സ്വദേശിയായ മുഹമ്മദ് താജിനെയാണ് ഇവർ വിവാഹം കഴിച്ചത്. ഇന്ത്യൻ പൗരത്വം ലഭിക്കുന്ന പൂഞ്ച് മേഖലയിൽ താമസിക്കുന്ന ആദ്യ വിദേശിയാണ് ഖതിജ പർവീൻ.

1983ലാണ് ഇരുവരും വിവാഹിതരായതെന്നും 2000ത്തിലാണ് ഭാര്യക്ക് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചതെന്നും മുഹമ്മദ് താജ് പറഞ്ഞു. 20 വർഷത്തിനുശേഷം പൗരത്വം അനുവദിച്ച ആഭ്യന്തര മന്ത്രാലയത്തിനും സർക്കാർ അധികൃതർക്കും നന്ദി അറിയിക്കുന്നതായും മുഹമ്മദ് താജ് കൂട്ടിച്ചേർത്തു. 1975ൽ പൂഞ്ചിലെ മുൻ ജില്ലാ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയ്ക്ക് എൻ്റെ പ്രത്യേക നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.

ABOUT THE AUTHOR

...view details