ശ്രീനഗർ: തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ആക്രമണം നടത്തിയ തീവ്രവാദിയെ തിരിച്ചറിഞ്ഞതായി ജമ്മു കശ്‌മീര്‍ പൊലീസ്. ആക്രമണത്തിന് പിന്നിൽ സാഹിദ് ദാസ് എന്ന ഭീകരനാണെന്നും ഇയാൾ ജെ.കെ.ഐ.എസ് സംഘത്തിൽപ്പെട്ടയാളാണെന്നും ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു. ബിജ്ബെഹാരയിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് വയസുകാരനും സിആർപിഎഎഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. തീവ്രവാദിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
തെക്കൻ കശ്‌മീരില്‍ ആക്രമണം നടത്തിയ ഭീകരനെ തിരിച്ചറിഞ്ഞു - സാഹിദ് ദാസ്
ജെ.കെ.ഐ.എസ് സംഘത്തിൽപ്പെട്ട സാഹിദ് ദാസ് എന്ന ഭീകരനാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു
അനന്ത്നാഗിൽ ആക്രമണം നടത്തിയ ഭീകരനെ തിരിച്ചറിഞ്ഞു
വെള്ളിയാഴ്ച ഉച്ചയോടെ സ്കൂട്ടറിൽ എത്തിയ തീവ്രവാദികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ശ്യാമൽ കുമാർ എന്ന സിആർപിഎഫ് ജവാനാണ് കൊല്ലപ്പെട്ടത്. പിതാവിനൊപ്പം ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് വെടിവെപ്പില്‍ അഞ്ച് വയസുകാരന്‍ നിഹാൻ കൊല്ലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.