ശ്രീനഗർ: ജമ്മു കശ്മീരിൽ ഹന്ദ്വാരയിൽ വൻ മയക്കുമരുന്ന് വേട്ട. 21 കിലോ ഗ്രാം ഹെറോയിനുമായി ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.34 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്.
ജമ്മു കശ്മീരിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ - ജമ്മു കശ്മീരിൽ വൻ മയക്കുമരുന്ന് വേട്ട മൂന്ന് പേർ അറസ്റ്റിൽ4
21 കിലോ ഗ്രാം ഹെറോയിനുമായി ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന്
പാക്കിസ്ഥാന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ മൂന്ന് പേരെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ഹെറോയിന് 1.34 കോടി രൂപ വിലയുണ്ട്. കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരരെ സാമ്പത്തികമായി സഹായിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.