ശ്രീനഗർ: പൂഞ്ചിൽ നിയന്ത്രണ രേഖയിലെ മാൻഖോട്ടെ സെക്‌ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പ്രകോപനമില്ലാതെ പാകിസ്ഥാൻ വെടിയുതിർത്തെന്നും മോർട്ടാർ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ. രാവിലെ 5.15ഓടെയാണ് ആക്രമണം തുടങ്ങിയതെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
പൂഞ്ചിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം - മാൻഖോട്ടെ സെക്‌ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
രാവിലെ 5.15ഓടെയാണ് ആക്രമണം തുടങ്ങിയതെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് അറിയിച്ചു
പൂഞ്ചിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘനം
ഇന്നലെയുണ്ടായ വെടിനിർത്തൽ കരാർ ലംഘനത്തിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് പരിക്കേറ്റിരുന്നു. ഈ വർഷം ഇതുവരെ പാകിസ്ഥാൻ 3,190 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇതിൽ 24 പ്രദേശവാസികള്‍ കൊല്ലപ്പെടുകയും 100ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.