ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. കത്വ ജില്ലയിലെ ഹിരാനഗറിലാണ് പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തര്‍ കരാര്‍ ലംഘിച്ചത്. ഇന്നലെ രാത്രി 9.30-തോടയാണ് പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്നും വെടിവെയ്പ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ പാക്കിസ്ഥാന്‍ സൈന്യം ഷാഹ്പൂർ മേഖലയിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാന്‍ ശ്രമിച്ചിരുന്നു.
പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - ശ്രീനഗര്‍
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു

പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ഒക്ടോബര്‍ 20ന് കുപ് വാര ജില്ലയിലെ തങ്ദാര്‍ സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.