ശ്രീനഗര്‍:പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കശ്‌മീര്‍ മുൻ മുഖ്യമന്ത്രിയുമായ മെഹ്‌ബൂബ മുഫ്‌തിയെ ചാഷ്‌മ ഷാഹിയില്‍ നിന്നും ശ്രീനഗറിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി. ജമ്മുകശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിലായിരുന്നു മെഹബൂബ മുഫ്‌തി. മെഹ്‌ബൂബ മുഫ്‌തിയെ കാണാന്‍ മകളായ ഇല്‍ത്തിജക്ക് സെപ്‌റ്റംബറില്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.
മെഹ്‌ബൂബ മുഫ്‌തിയെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി - ഹസ്രത്ബാൽ ദര്‍ഗ
ജമ്മുകശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിലായിരുന്നു മെഹബൂബ മുഫ്‌തി.
മെഹ്‌ബൂബ മുഫ്‌തിയെ സര്‍ക്കാര്‍ ക്വാട്ടേഴ്‌സിലേക്ക് മാറ്റി
കശ്‌മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കശ്‌മീര്‍ താഴ്‌വരകളിലുടനീളം വെള്ളിയാഴ്‌ച കൂട്ട പ്രാര്‍ത്ഥനകൾ നടത്തിയതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഹസ്രത്ബാൽ ദര്‍ഗയില്‍ സംഘടിപ്പിച്ച കൂട്ട പ്രാര്‍ത്ഥനയില്‍ നിരവധി വിശ്വാസികൾ പങ്കെടുത്തു. ദര്‍ഗയിലെ കൂട്ട പ്രാര്‍ത്ഥനയുടെ ചിത്രങ്ങൾ കശ്‌മീര്‍ സോണ്‍ പൊലീസ് ട്വിറ്ററില്‍ പങ്കുവച്ചു.