ലഷ്‌കർ-ഇ-തൊയ്‌ബ കൂട്ടാളി റയീസ് ലോൺ പൊലീസ് പിടിയിൽ - ജമ്മു കശ്മീർ
ജമ്മു കശ്മീരിലെ ഗണ്ടർബലിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്
![ലഷ്‌കർ-ഇ-തൊയ്‌ബ കൂട്ടാളി റയീസ് ലോൺ പൊലീസ് പിടിയിൽ Lashkar-e-Taiba (LeT) arrested in Ganderbal associate Rayees Lone Police Investigation Jammu and Kashmir Police ലഷ്‌കർ-ഇ-തൊയ്‌ബ റയീസ് ലോൺ കൂട്ടാളി റയീസ് ലോൺ പൊലീസ് പിടിയിൽ ജമ്മു കശ്മീർ ഗണ്ടർബൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5565613-911-5565613-1577925917545.jpg)
തീവ്രവാദി റയീസ് ലോൺ പൊലീസ് പിടിയിൽ
ജമ്മു കശ്മീർ:തീവ്രവാദി ഗ്രൂപ്പായ ലഷ്‌കർ-ഇ-തൊയ്‌ബയുമായി ബന്ധമുള്ള റയീസ് ലോൺ പൊലീസ് പിടിയിലായി. ജമ്മു കശ്മീരിലെ ഗണ്ടർബലിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രദേശത്തെ തീവ്രവാദികളെ സഹായിക്കുകയും പിന്തുണയ്ക്കുന്നതിലും റയീസ് ലോണിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.