ന്യൂഡൽഹി:പതിറ്റാണ്ടിലെ ഏറ്റവും സമാധാനപരമായ ഉത്സവ കാലമാണ് ഇത്തവണ ജമ്മു കശ്‌മീരില്‍ കണ്ടതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം വന്ന ആഘോഷ കാലമായിരുന്നു.
സമാധാനപരമായ ഉത്സവ കാലമാണ് ഇത്തവണ ജമ്മു കശ്‌മീരില്‍ കണ്ടതെന്ന് ജിതേന്ദ്ര സിങ് - ആര്‍ട്ടിക്കിൾ 370
ജമ്മു കശ്‌മീരിലെ സമാധാന അന്തരീക്ഷത്തിന് വേണ്ടിയാണ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങൾ തുടരുന്നതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു
![സമാധാനപരമായ ഉത്സവ കാലമാണ് ഇത്തവണ ജമ്മു കശ്‌മീരില്‍ കണ്ടതെന്ന് ജിതേന്ദ്ര സിങ് PMO Jitendra Singh Sheikh Abdullah Article 370 J-K has seen most peaceful festival season Jammu and Kashmir situation ജമ്മു കശ്‌മീര്‍ ആര്‍ട്ടിക്കിൾ 370 കേന്ദ്രമന്ത്രി ജിതേന്ദ്ര സി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5272206-528-5272206-1575500678529.jpg)
ജമ്മുവില്‍ മറ്റ് അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങൾ തുടരുന്നതെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ലോക്‌സഭയില്‍ ജമ്മുവിലെ ഇന്‍റർനെറ്റ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള എംപി ഹസ്നെയ്ൻ മസൂദിയുടെ ചോദ്യത്തിന് ഉത്തരമായാണ് ജിതേന്ദ്ര സിങ് പറഞ്ഞത്. ജമ്മു കശ്‌മീരിലെ സ്ഥിതി സാധാരണ നിലയിലല്ലെന്നും മുതിർന്ന രാഷ്ട്രീയ നേതാക്കൾ വീട്ടുതടങ്കലിൽ കഴിയുന്നതില്‍ ആശങ്കയുണ്ടെന്നും മസൂദി ലോക്‌സഭയില്‍ ആരോപിച്ചവ. അതേസമയം അമിത് ഷാ താൻ കണ്ടതില്‍ ഏറ്റവും നല്ലവനായ ആഭ്യന്തര മന്ത്രിയാണെന്നും പ്രത്യേക പദവി ഉണ്ടായിരുന്നപ്പോൾ കശ്‌മീര്‍ ജനതക്ക് പ്രയോജനകരമായ പല നിയമങ്ങളും നിഷേധിക്കപ്പെട്ടിരുന്നെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.