ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ വീട്ടു തടങ്കലിലായിരുന്ന അഞ്ച് നേതാക്കളെ മോചിപ്പിച്ചു. ജമ്മു കശ്‌മീരില്‍ കേന്ദ്ര മന്ത്രിമാരുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് നേതാക്കളെ മോചിപ്പിച്ചത്. നേരത്തെ ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വിദേശ നയതന്ത്ര പ്രതിനിധി സംഘം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീര്‍ സന്ദര്‍ശിച്ചിരുന്നു.
ജമ്മു കശ്‌മീരില്‍ വീട്ടു തടങ്കലിലായിരുന്ന അഞ്ച് നേതാക്കളെ മോചിപ്പിച്ചു - ജമ്മു കശ്‌മീരില്‍ വീട്ടു തടങ്കലിലായിരുന്ന അഞ്ച് നേതാക്കളെ മോചിപ്പിച്ചു
ജമ്മു കശ്‌മീരില്‍ കേന്ദ്ര മന്ത്രിമാരുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് നേതാക്കളെ മോചിപ്പിച്ചത്
ജമ്മു കശ്‌മീരില്‍ വീട്ടു തടങ്കലിലായിരുന്ന അഞ്ച് നേതാക്കളെ മോചിപ്പിച്ചു
കഴിഞ്ഞ വര്‍ഷം ഡിസംബറിലും വീട്ടു തടങ്കലിലായിരുന്ന പല നേതാക്കളെയും മോചിപ്പിച്ചിരുന്നു. ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ നാഷണല്‍ കോൺഫറന്‍സ് നേതാവ് ഫറുഖ് അബ്‌ദുളള, അദ്ദേഹത്തിന്‍റെ മകനായ ഒമര്‍ അബ്‌ദുള്ള, പീപിൾസ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് മെഹ്‌ബുബ മുഫ്‌തി എന്നിവരെ വീട്ടു തടങ്കലിലാക്കിയിരുന്നു.