ജമ്മുവിൽ ഏപ്രില്‍ 15 വരെ 2ജി സേവനം - 2g internet
കൊവിഡ് 19 നിയന്ത്രണ നടപടികൾക്കോ ഓൺലൈൻ വിദ്യാഭ്യാസം അടക്കമുള്ള അവശ്യ സേവനങ്ങൾക്കോ ഇന്‍റർനെറ്റ് സേവനം ഉപയോഗിക്കാം.
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് സേവനങ്ങളുടെ നിയന്ത്രണങ്ങൾ ഏപ്രിൽ 15 വരെ നീട്ടി. നിലവിൽ ജമ്മുവിൽ 2ജി സേവനമാണ് ലഭിക്കുന്നത്. കൊവിഡ് 19 നിയന്ത്രണ നടപടികൾക്കോ ഓൺലൈൻ വിദ്യാഭ്യാസം അടക്കമുള്ള അവശ്യ സേവനങ്ങൾക്കോ ഇന്‍റർനെറ്റ് സേവനം ഉപയോഗിക്കാം. മറിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ പ്രേരിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിന് സോഷ്യൽ മീഡിയയുടെ ദുരപയോഗം പരിശോധിക്കുമെന്ന് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര അറിയിച്ചു. നേരത്തേ ഏപ്രിൽ മൂന്ന് വരെയാണ് 2ജി ഇന്‍റർനെറ്റ് സേവനങ്ങൾ പരിമിതപ്പെടുത്തിയിരുന്നത്.