ജമ്മുകശ്മീർ ഡിഡിസി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് വെട്ടേറ്റു - ജമ്മുകാശ്മീരിലെ ഡിഡിസി തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് വെട്ടേറ്റു
ഡിഡിസി തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച കേന്ദ്രഭരണ പ്രദേശത്ത് ആരംഭിച്ചതോടെ രാവിലെ 11 മണി വരെ 25.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ശ്രീനഗർ:അനന്ത്നാഗിലെ കോക്കർനാഗ് പ്രദേശത്ത് നടന്ന മൂന്നാം ഘട്ട ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ (ഡിഡിസി) സ്ഥാനാർഥിക്ക് വെട്ടേറ്റു. അദ്ദേഹത്തിന്‍റെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോർട്ട്. ഡിഡിസി തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച കേന്ദ്രഭരണ പ്രദേശത്ത് ആരംഭിച്ചതോടെ രാവിലെ 11 മണി വരെ 25.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ ഡൊമാന പ്രദേശത്ത് വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന 58,695 രൂപയുമായി ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ 70 വർഷത്തിനിടെ ആദ്യമായി ജില്ലാ വികസന കൗൺസിൽ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾ പങ്കുവെച്ചു.