ജമ്മു കശ്മീരിൽ കന്നുകാലി കടത്ത് ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു - പി എസ് എ
ക്രമസമാധാനത്തിനും സുരക്ഷക്കും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്.
ജമ്മുകശ്മീര്‍: കന്നുകാലി കടത്ത് ആരോപിച്ച് ജമ്മുകശ്മീരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. റഹ്മത്തുള്ളയാണ് അറസ്റ്റിലായത്. സാമൂഹിക സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ മജിസ്ട്രേറ്റ് സാഗർ ഡി ഡൈഫോഡെ പറഞ്ഞു. പബ്ലിക് സെക്യൂരിറ്റി ആക്ടിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതാതും ജില്ലാ മജിസ്ട്രേറ്റ് സാഗർ ഡി ഡൈഫോഡെ അറിയിച്ചു. നജ്മസ് സാഖ്വിബ്, റഹ്മത്തുള്ള, ഷക്കീല തായ എന്നിവരാണ് അറസ്റ്റിലായത്. നജ്മസ് സാഖ്വിബിനെതിരെ ക്രമസമാധാന പ്രശ്നത്തിനാണ് കേസെടുത്തത്. റഹ്മത്തുള്ളയെ കന്നുകാലി കടത്താരോപിച്ചും ഷക്കീല തായയെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലുമാണ് അറസ്റ്റ് ചെയ്തത്.