കശ്മീരില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദികൾ പിടിയില്‍ - ഹിസ്ബുൾ മുജാഹിദ്ദീൻ കശ്മീരിൽ
അനന്ത്നാഗിലെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ സഹായിക്കുന്നതിൽ പ്രധാനികളായിരുന്നു ഇവർ. ഭീകരവാദത്തിലേക്ക് പ്രദേശത്തെ യുവാക്കളെ ആകർഷിക്കുവാനുള്ള പ്രവർത്തനങ്ങളിലും ഇവർ പങ്കാളികളായിരുന്നു.
![കശ്മീരില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദികൾ പിടിയില്‍ associates of Hizbul terrorists Terrorism in Jammu and Kashmir Hizbul Mujahideen terrorist terrorists held in Anantnag അനന്ത് നാഗ് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദികൾ അറസ്റ്റിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കശ്മീരിൽ കശ്മീർ ഭീകര പ്രവർത്തനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6061522-1102-6061522-1581598394365.jpg)
ഭീകരവാദികൾ അറസ്റ്റിൽ
ശ്രീനഗർ: അനന്ത് നാഗിൽ മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദികളെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. ആദിൽ അഹമ്മദ് ദാർ, അക്കിബ് ഫയാസ് മക്രൂ, അജാസ് അഹമ്മദ് സോഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനന്ത്നാഗിലെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ സഹായിക്കുന്നതിൽ പ്രധാനികളായിരുന്നു ഇവർ. ഭീകരവാദത്തിലേക്ക് പ്രദേശത്തെ യുവാക്കളെ ആകർഷിക്കുവാനുള്ള പ്രവർത്തനങ്ങളിലും ഇവർ പങ്കാളികളായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും നിർണായക രേഖകളും കണ്ടെടുത്തു.