ജമ്മുകശ്മീർ പ്രശ്നബാധിത പ്രദേശമായിരുന്നുവെന്ന് സത്യപാൽ മാലിക് - ജമ്മു കാശ്മീർ പ്രശ്ന ബാധിത പ്രദേശം
ജമ്മുകശ്മീർ വളരെ പ്രശ്‌നങ്ങളുള്ള സ്ഥലമാണെങ്കിലും താൻ വിജയകരമായി അത് കൈകാര്യം ചെയ്തുവെന്നും ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. ഗോവൻ ഗവർണറായി ചുമതലയേറ്റ ശേഷം രാജ്ഭവനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കാശ്മീർ പ്രശ്ന ബാധിത പ്രദേശമായിരുന്നുവെന്ന് ഗോവൻ ഗവർണർ സത്യ പാൽ മാലിക്
പനാജി: ജമ്മുകശ്മീർ പ്രശ്നബാധിത പ്രദേശമായിരുന്നുവെന്നും തൻ്റെ ചുമതല ഫലപ്രദമായി കൈകാര്യം ചെയ്യാനായെന്നും ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. ഗോവൻ ഗവർണറായി ചുമതലയേറ്റ ശേഷം രാജ് ഭവനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനമുള്ള സ്ഥലത്താണ് ഇപ്പോൾ എത്തിയതെന്നും ഗോവൻ ജനത നല്ലവരാണെന്നും സത്യപാൽ മാലിക് പറഞ്ഞു. ഒക്ടോബർ ഇരുപത്തിയഞ്ചിനാണ് മാലിക്കിനെ ഗോവൻ ഗവർണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചത്. ഗവർണർ മൃദുല സിൻഹയുടെ പിൻഗാമി ആയാണ് സത്യപാൽ മാലിക് ചുമതലയേറ്റത്.