ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഭൂമി ഉടമസ്ഥത സംബന്ധിച്ച നിയമപരിഷ്‌കരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറസ് വൈസ് പ്രസിഡന്‍റും ജമ്മു കശ്‌മീര്‍ മുൻ മുഖ്യമന്ത്രിയുമായി ഒമര്‍ അബ്‌ദുള്ള. കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം വഞ്ചനയും, വിശ്വാസ്യതയുടെ ലംഘനമാണെന്നും ഒമര്‍ അബ്‌ദുള്ള കുറ്റപ്പെടുത്തി. മേഖലയില്‍ ഭൂമി വാങ്ങാൻ സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം എന്ന നിബന്ധനയാണ് പുതിയ ജമ്മു കശ്‌മീര്‍ ഡെവലപ്‌മെന്‍റ് ആക്‌ടില്‍ ഒഴിവാക്കിയിരിക്കുന്നത്. നിലവിലുള്ള 11 ഭൂമി നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ ജമ്മുകശ്‌മീരിലും ലഡാക്കിലും ഇനി എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഭൂമി വാങ്ങാം.
പുതിയ നിയമങ്ങൾ നിലവിൽ വന്നതോടെ മറ്റുള്ളവര്‍ക്ക് കാർഷികേതര ഭൂമി വാങ്ങുന്നത് എളുപ്പമാക്കി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഈ പുതിയ നിയമങ്ങൾ സ്വീകാര്യമല്ല. ബിജെപി അവസരവാദ രാഷ്‌ട്രീയം കളിക്കുകയാണ്. ഇത് രാഷ്‌ട്രീയ വഞ്ചനാണെന്നും ഒമര്‍ അബ്‌ദുള്ള പറഞ്ഞു.