ശ്രീനഗർ: വടക്കൻ കശ്മീരിൽ നിന്നും മൂന്ന് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ അറസ്റ്റ് ചെയ്തു. സജാദ് അഹമ്മദ് ഗോജ്രി, നസീർ അഹമ്മദ് ഷെയ്ക്ക്, ജുനൈദ് ഫാറൂഖ് ദാർ എന്നീ ഭീകരരാണ് പിടിയിലായത്. ബരാമുള്ള ജില്ലയിൽ ജമ്മു കശ്മീർ പൊലീസ്, കരസേനയുടെ രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവർ ചേർന്ന് സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഖാൻപൂർ പ്രദേശത്ത് നിന്നും ഇവരെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.
കശ്മീരിൽ മൂന്ന് ഭീകരർ പിടിയിൽ - jammu kashmir
മൂന്ന് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെയാണ് ബരാമുള്ള ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തത്
കശ്മീരിൽ മൂന്ന് ഭീകരർ പിടിയിൽ
ഇവരിൽ നിന്നും ആയുധങ്ങളും പണവും വിവിധ രേഖകളും കണ്ടെത്തി. ഇവർ ദീർഘകാലമായി തീവ്രവാദ സംഘടനക്ക് വേണ്ടി ജോലി ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.