ജമ്മു കശ്‌മീരിൽ 1578 പേർക്ക് കൂടി കൊവിഡ് - ശ്രീനഗർ
ജമ്മു ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജമ്മു കാശ്മീരിൽ 1578 പേർക്ക് കൂടി കൊവിഡ്
ശ്രീനഗർ: ജമ്മു കശ്‌മീരിൽ 1578 പേർക്ക് കൂടി കൊവിഡ്. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് കേസുകളുടെ എണ്ണം 50,712 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് കൊവിഡ് മരണങ്ങളും ജമ്മു കശ്‌മീരിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 854 ആയി ഉയർന്നു. ജമ്മു ജില്ലയിലാണ് ഏറ്റവും കൂടുതൽ (415) കേസുകൾ റിപ്പോർട്ട് ചെയ്തത്.