കശ്‌മീരിലെ നിരോധിത സംഘടനയായ ജെകെഎല്‍എഫിനെതിരെ അന്വേഷണം - ജെ.കെ.എല്‍.എഫിന്‍റെ പ്രവര്‍ത്തനം പൊലീസ് പരിശോധിക്കുന്നു
ജെകെഎല്‍എഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്
കശ്‌മീരിലെ നിരോധിത സംഘടനയായ ജെ.കെ.എല്‍.എഫിനെതിരെ അന്വേഷണം
ശ്രീനഗര്‍: കശ്‌മീര്‍ താഴ്‌വരയിലെ ക്രമസമാധാനം അട്ടിമറിക്കാനുള്ള ജെകെഎൽഎഫ്(ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രന്‍റ്) ന്‍റെ ശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് ജമ്മു കശ്‌മീര്‍ പൊലീസ്. താഴ്‌വരയില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതും സമാധാനം തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു. മേഖലയിലെ ജെകെഎല്‍എഫിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.