ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. ഒരു ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ പിടിയിലായതായി സൂചന. കശ്‌മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്.
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു - security forces jammu kashmir news
ഒരു ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ പിടിയിലായതായി സൂചന.
സുരക്ഷാസേന
സൈന്യത്തിന്‍റെ തെരച്ചില്‍ നടപടികള്‍ക്കിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ക്കായി തെക്കന്‍ കശ്‌മീര്‍ ജില്ലയിലെ ത്രാലിലെ ഹരി പരിയില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. നേരത്തേ ശ്രീനഗറിലെ നൂര്‍ബാഗില്‍ സൈനിക പോസ്റ്റിനെ നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു.
Last Updated : Jan 25, 2020, 5:46 PM IST