ശ്രീനഗർ: ദേശീയപാതയിൽ കുടുങ്ങിയ കുടുംബത്തിനെ സഹായിക്കുന്നതിന് സിആർപിഎഫ് സംഘം 12 കിലോമീറ്റർ നടന്നു. രമ്പാൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെതുടർന്നാണ് ഒരു സ്‌ത്രീയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ജമ്മു-ശ്രീനഗർ ദേശീയപാതയിൽ കുടുങ്ങികിടന്നത്. ആസിഫ എന്ന സ്‌ത്രീയും കുട്ടികളും മറ്റ് രണ്ട് കുടുംബാംഗങ്ങളും ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് പോകുന്ന വഴിക്കാണ് ഡിഗ്‌ഡോളിൽ കുടുങ്ങിയത്.
രക്ഷാപ്രവർത്തനത്തിനായി സിആർപിഎഫ് സംഘം നടന്നത് 12 കിലോമീറ്റർ - ജമ്മു-ശ്രീനഗർ ദേശീയപാത
സിആർപിഎഫ് സംഘവും ഇൻസ്‌പെക്‌ടർ രഘുവീറും ചേർന്ന് 12 കിലോമീറ്റർ നടന്നാണ് ദേശീയപാതയിൽ കുടുങ്ങിയ കുടുംബത്തിന് ഭക്ഷണവും വെള്ളവും എത്തിച്ചത്
രക്ഷാപ്രവർത്തനത്തിന് സിആർപിഎഫ് സംഘം നടന്നത് 12 കിലോമീറ്റർ
സിആർപിഎഫ് സംഘവും ഇൻസ്‌പെക്‌ടർ രഘുവീറും ചേർന്ന് 12 കിലോമീറ്റർ നടന്നാണ് കുടുംബത്തിന് ഭക്ഷണവും വെള്ളവും എത്തിച്ചത്. സിആർപിഎഫിന്‍റെ മദദ്‌ഗാർ അസിസ്റ്റൻസ് ഡെസ്‌കിൽ നിന്നും രക്ഷാപ്രവർത്തനം ആവശ്യപ്പെട്ട് ഫോൺകോൾ വന്നതിനെതുടർന്നാണ് സംഘം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. തുടർച്ചയായ മണ്ണിടിച്ചിലിനെതുടർന്ന് നാല് ദിവസം അടച്ചിരുന്ന ദേശീയപാത ഞായറാഴ്‌ച രാവിലെയാണ് തുറന്നത്.