ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിൽ കേന്ദ്ര റിസർവ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു. സിആർപിഎഫിന്‍റെ 141 ബറ്റാലിയനിലെ ഇൻസ്‌പെക്ടര്‍ എം. ദാമോദറാണ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സർക്കാർ എസ്‌എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, വ്യക്തിപരമായ പ്രശ്‌നങ്ങളാൽ കുറച്ചു ദിവസങ്ങളായി ഇദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ശ്രീനഗറിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിര്‍ത്തു - സിആർപിഎഫ്
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സർക്കാർ എസ്‌എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റി
ശ്രീനഗറിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു
ഒരു മാസം മുൻപ് സിആർപിഎഫിന്‍റെ 61 ബറ്റാലിയനിലെ കോൺസ്റ്റബിൾ പർവീൻ മുണ്ട ശ്രീനഗറിലെ ഡാൽഗേറ്റ് ഏരിയയിലെ യൂണിറ്റിൽ വെച്ച് സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചിരുന്നു.