കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരില്‍ പൊലീസുകാർക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു - Jammu and Kashmir police

ശ്രീനഗറിലെ ഹൈദർപോറ പ്രദേശത്തെ പൊലീസ് ആസ്ഥാനത്തുള്ള (പിഎച്ച്ക്യു) മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീച്ചത്.

COVID-19  Police headquarters  Jammu and Kashmir police  Cop tests positive for COVID-19
ജമ്മു കശ്മീരിലെ പൊലീസുകാരില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 13, 2020, 9:09 PM IST

ശ്രീനഗർ:ജമ്മു കശ്മീരിലെ പൊലീസുകാർക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ശ്രീനഗറിലെ ഹൈദർപോറ പ്രദേശത്തെ പൊലീസ് ആസ്ഥാനത്തുള്ള (പിഎച്ച്ക്യു) മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീച്ചത്. ജമ്മു കശ്മീർ പൊലീസ് സർവീസ് (ജെകെപിഎസ്) ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതായും തുടർന്ന് പരിസര ശുചീകരണം (പിഎച്ച്ക്യു) നടത്തിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തി കൊവിഡ് പരിശോധനക്ക് സാമ്പിളുകൾ ശേഖരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 14 ന് പ്രദേശത്തെ പത്ത് സിആർ‌പി‌എഫ് ഉദ്യോഗസ്ഥർക്കും അഞ്ച് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details