കശ്മീരില്‍ മഞ്ഞ് പാളി വീണ് 30 വീടുകള്‍ തകര്‍ന്നു - മഞ്ഞ് പാളി വീണ്
മഞ്ഞ് പാളി വീഴ്ചയില്‍ 22 വീടുകള്‍ പൂര്‍ണമായും, ഏട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
![കശ്മീരില്‍ മഞ്ഞ് പാളി വീണ് 30 വീടുകള്‍ തകര്‍ന്നു](https://etvbharatimages.akamaized.net/etvbharat/images/768-512-2524522-351-3ca840b1-924f-4dd7-8921-f9915418580a.jpg)
മഞ്ഞ് പാളി വീഴ്ച
ജമ്മു കശ്മീര്‍ ബന്ദിപുരയുലെ സൈനിക കേന്ദ്രത്തിന് സമീപം ഖാണ്ഡിയാല്‍ ഗ്രാമത്തില്‍ മഞ്ഞ് പാളി വീണ് 30 വീടുകള്‍തകര്‍ന്നു. ധവാര്‍-ഗുര്‍സ് അതിര്‍ത്തിയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. അതേസമയം മഞ്ഞ് പാളി വീണതില്‍ ആളപായമൊന്നുമില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. മഞ്ഞ് പാളി വീഴ്ചയില്‍ 22 വീടുകള്‍ പൂര്‍ണമായും, ഏട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശൈത്യകാലമായതിനാല്‍ കനത്ത മഞ്ഞ് വീഴ്ചയുളള പ്രദേശങ്ങളില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.