ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. 38 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയുമുയരുമെന്നാണ് ആശങ്ക.
ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം - ജമ്മുകശ്മീർ
ജമ്മുകശ്മീരിലെ മജൽത്തിലായിരുന്നു അപകടം. 38 പേർക്ക് പരിക്കേറ്റു.
![ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം](https://etvbharatimages.akamaized.net/etvbharat/images/768-512-2583626-796-2eb12192-c9cd-41fa-a3db-410fb01fc398.jpg)
കൊക്കയിലേക്ക് മറിഞ്ഞ ബസ്
ഉദ്ദംപൂർ ജില്ലയിലെ മജൽത്തയിലായിരുന്നു അപകടം. സുർനീസറിൽ നിന്നും ശ്രീഗനഗറിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ആറ് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. പരിക്കേറ്റ 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.