ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമയിലെ ത്രാലിലാണ് ഏറ്റുമുട്ടൽ നടന്നത്.
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ, സൈന്യം മൂന്ന് ഭീകരരെ വധിച്ചു - ഭീകരർ
കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുന്നു
![പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ, സൈന്യം മൂന്ന് ഭീകരരെ വധിച്ചു](https://etvbharatimages.akamaized.net/etvbharat/images/768-512-2659183-901-2653487c-5d9d-425c-8c0a-cd04b1376f37.jpg)
പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ത്രാൽ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരിന്നു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ത്രാലിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിച്ചിരുന്നു.