ശ്രീനഗർ: ജമ്മുകശ്‌മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ ഒരു സ്‌ത്രീയും കുട്ടിയുമടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കുപ്‌വാരയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച ആക്രമണം നടത്തിയതിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചിട്ടുണ്ട്.
നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു - ഷെല്ലാക്രമണം
ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. പ്രദേശവാസികളെ ഇവിടെ നിന്ന് ഒഴിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്
ഷെല്ലാക്രമണം
ഇപ്പോൾ പ്രദേശത്ത് വെടിവെപ്പ് നിർത്തിയതായും പ്രദേശവാസികളെ ഇവിടുന്ന് ഒഴിപ്പിക്കുകയാണെന്നും സൂചനകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ പ്രദേശത്ത് പാകിസ്ഥാൻ വെടിവെപ്പ് തുടരുകയാണ്.