റായ്പൂർ: ഛത്തീസ്‌ഗഡിൽ കുടുങ്ങിക്കിടക്കുന്ന കേരളത്തിൽ നിന്നുള്ള 19 തെറാപ്പിസ്റ്റ് ട്രെയിനികളെ സഹായിക്കണമെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. വിദ്യാർഥികളെ നാട്ടുകാർ ഉപദ്രവിക്കുകയാണെന്നും കേരളത്തിൽ നിന്ന് വന്നതിനാൽ ഇവർ കൊവിഡ് പടർത്തുമെന്ന തെറ്റിദ്ധാരണയിലാണ് നാട്ടുകാരെന്നും വിദ്യാർഥികൾ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കുഞ്ഞാലികുട്ടി അഭ്യർഥിച്ചു.
റായ്പൂരിൽ കുടുങ്ങിക്കിടക്കുന്ന തെറാപ്പിസ്റ്റ് ട്രെയിനികളെ രക്ഷപ്പെടുത്തണമെന്ന് പി.കെ കുഞ്ഞാലികുട്ടി - പി.കെ കുഞ്ഞാലികുട്ടി
വിദ്യാർഥികളെ നാട്ടുകാർ ഉപദ്രവിക്കുകയാണെന്നും കേരളത്തിൽ നിന്ന് വന്നതിനാൽ ഇവർ കൊവിഡ് പടർത്തുമെന്ന തെറ്റിദ്ധാരണയിലാണ് നാട്ടുകാരെന്നും വിദ്യാർഥികൾ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെറാപ്പിസ്റ്റ് ട്രെയിനി
വിദ്യാർത്ഥികൾക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും അവർ പരിഭ്രാന്തിയിലാണെന്നും ചിലരുടെ ആരോഗ്യനിലയും മോശമാണെന്നും അദ്ദേഹം പറഞ്ഞു.