കേരളം

kerala

ETV Bharat / bharat

വിശാഖപട്ടണം വാതക ചോർച്ച; സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എൻ‌ജി‌ടി റിപ്പോർട്ട്

ഗുരുതരമായ പിശക്, ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ അശ്രദ്ധ, മാനേജ്മെന്‍റ് പരാജയങ്ങൾ എന്നിവയാണ് അപകടത്തിന്‍റെ പ്രധാന കാരണങ്ങൾ എന്ന് റിപ്പോർട്ട്.

വിശാഖപട്ടണം വാതക ചോർച്ച  സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എൻ‌ജി‌ടി റിപ്പോർട്ട്  NGT on Visakha LG Polymers issue!!  It's truley the human negligence
വിശാഖപട്ടണം

By

Published : May 30, 2020, 10:52 PM IST

അമരാവതി:വിശാഖപട്ടണം എൽജി പോളിമർ വാതക ചേർച്ചയിൽ എൻ‌ജി‌ടി അവലോകന റിപ്പോർട്ട് പുറത്തുവിട്ടു. ഗുരുതരമായ പിശക്, ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ അശ്രദ്ധ, മാനേജ്മെന്‍റ് പരാജയങ്ങൾ എന്നിവയാണ് അപകടത്തിന്‍റെ പ്രധാന കാരണങ്ങൾ എന്ന് റിപ്പോർട്ടിൽ പറയുന്നു. എംഡി, സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ്, പ്രൊഡക്റ്റ് എന്നീ വകുപ്പുകളിൽ ഉത്തരവാദിത്തക്കുറവുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

സമിതി വ്യാഴാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ശെശയാന റെഡ്ഡിയാണ് റിപ്പോർട്ടിന് നേതൃത്വം നൽകിയത്. എ.യു പ്രൊഫ. സി.എച്ച്.വി രാമചന്ദ്രമൂർത്തി, പ്രൊഫ. പി.ജെ.റാവു, നെറി സയന്റിസ്റ്റ് ബാഷ, സി.പി.സി.ബി സെക്രട്ടറി, സി.എസ്.ഐ.ആർ മാനേജർ എന്നിവരുടെ മേൽനോട്ടത്തിലുള്ള റിപ്പോർട്ടിലെ പ്രധാന പോയിന്‍റുകൾ ഇവയാണ്.

* മെയ് 7ന് പുലർച്ചെ 2.42 നാണ് അപകടം. ഡിജിറ്റൽ കൺട്രോൾ സിസ്റ്റം അലാറങ്ങൾ 2.54 മുതൽ 3.02 വരെ അപകട സൂചന നൽകി. രാത്രി ചുമതലകൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥൻ മറ്റ് ജീവനക്കാരെ അപകടത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. പക്ഷേ ആളുകളെ അലേർട്ട് ചെയ്യുന്ന അലാറങ്ങൾ അദ്ദേഹം മുഴക്കിയില്ല. സ്റ്റൈറൈൻ ഫ്ലാഷുകൾ പ്രദേശത്തേക്ക് വ്യാപിച്ചതിനാൽ അലാറൻ സ്വിച്ച് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പോകാൻ കഴിയാഞ്ഞതാണ് കാരണം.

* ഉച്ചകഴിഞ്ഞ് 3.30 ന് എൽജി പോളിമർസിന്‍റെ അധികൃതർ എത്തി. വൈകുന്നേരം 5.15 ആയിട്ടും ഇൻഹിബിറ്ററുകളായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ തളിച്ചിരുന്നില്ല.

* സ്റ്റൈറൈൻ‌ ടാങ്കിലെ ടി‌ബി‌സി രാസവസ്തു 15 പി‌പി‌എം ആയിരിക്കണം. പക്ഷേ ഫയലിംഗുകളൊന്നും ഘടിപ്പിച്ചിരുന്നില്ല. ഇത് അപകടത്തിന്‍റെ പ്രധാന കാരണമാണ്.

* ടാങ്കിൽ താപനില കാണിക്കുന്ന തെർമോമീറ്ററുകളൊന്നുമില്ല. ഇത് സമയബന്ധിതമായി താപനില കണ്ടെത്തുന്നത് അസാധ്യമാക്കി.

* ടാങ്കിലെ താപനില വർധിക്കാതെ സ്റ്റൈറൈൻ ടാങ്ക് തണുപ്പിക്കണം. രാത്രിയിൽ താപനില കുറയാൻ കമ്പനി എല്ലാ ദിവസവും 5 മണിക്കൂർ തണുപ്പിക്കൽ സംവിധാനം നിർത്തുന്നു. അപകടത്തിന്‍റെ തലേദിവസം വൈകുന്നേരം 5 മണിക്ക് കൂളിങ്ങ് മെഷീൻ ഓഫാക്കിയതും അപകടത്തിലേക്ക് നയിച്ചു.

ABOUT THE AUTHOR

...view details