രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് വരണമെന്ന് കർണാടക പി.സി.സി - കര്‍ണാടക യൂണിറ്റ് ചീഫ്
കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്ക് സമയമായി.
ബംഗളൂരു: രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കേണ്ട സമയം അതിക്രമിച്ചെന്നും വലിയ മാറ്റങ്ങള്‍ക്ക് സമയമായെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു. മധ്യപ്രദേശില്‍ എന്ത് സംഭവിച്ചാലും മാറ്റങ്ങള്‍ക്കുള്ള സമയമായെന്നാണ് വ്യക്തമാകുന്നത്. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ ശരിയായ രീതിയില്‍ നയിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. ഇനി ഇതുപോലെ തുടരാനാവില്ലെന്നും ദിനേഷ് ഗുണ്ടു റാവു ട്വിറ്ററില്‍ കുറിച്ചു. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതോടെ മധ്യപ്രദേശിലെ കമൽനാഥ് സർക്കാര്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്.