ന്യൂഡൽഹി:ഡൽഹിലെ ജനതയെ സഹായിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടെന്നും പകരം ബിജെപി തന്നെ 'തീവ്രവാദി' എന്നാണ് വിളിച്ചതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപി എംപി പർവേഷ് വർമ്മ തന്നെ തീവ്രവാദി എന്ന് വിളിച്ചതായി മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്താണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി തന്നെ 'തീവ്രവാദി' എന്നാണ് വിളിച്ചത്; അരവിന്ദ് കെജ്രിവാൾ
ഡൽഹിലെ ജനതയെ സഹായിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു പകരം ബിജെപി തന്നെ 'തീവ്രവാദി' എന്നാണ് വിളിച്ചത്
ബിജെപി തന്നെ 'തീവ്രവാദി' എന്നാണ് വിളിച്ചത്; അരവിന്ദ് കെജ്രിവാൾ
"ജനങ്ങളുടെ ക്ഷേമത്തിനായി താൻ രാവും പകലും പ്രവർത്തിക്കുന്നു. ഡൽഹിയിലെ ജനങ്ങൾക്കായി എല്ലാം നൽകി. രാഷ്ട്രീയത്തിൽ ചേർന്നതിനുശേഷം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രതിസന്ധികൾ നേരിട്ടു. ഇന്ന് പകരമായി ഭാരതീയ ജനതാ പാർട്ടി തന്നെ തീവ്രവാദി എന്ന് വിളിക്കുന്നു. ഇത് വളരെ സങ്കടകരമാണെന്നും" അദ്ദേഹം ട്വീറ്റ് ചെയ്തു.