കേരളം

kerala

ETV Bharat / bharat

ആരോഗ്യപ്രവർത്തകർക്ക് കരുതൽ നൽകുക എന്നത് എല്ലാവരുടെയും കടമയെന്ന് പ്രിയങ്ക ഗാന്ധി - covid 19 india

രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമെതിരെ ആക്രമണമുണ്ടാകുന്നുവെന്ന വാർത്തകൾ വന്നതിന്‍റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോഗ്യപ്രവർത്തകരെ പിന്തുണയ്‌ക്കണമെന്ന് അഭ്യർഥിച്ച് രംഗത്തെത്തിയത്

Priyanka Gandhi Vadra  health workers  twitter  COVID-19  പ്രിയങ്ക ഗാന്ധി  പ്രിയങ്ക ഗാന്ധി കൊവിഡ്  കൊറോണ ഇന്ത്യ  ആരോഗ്യപ്രവർത്തകർക്ക് കരുതൽ നൽകുക  ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ പ്രിയങ്ക  health workers attack india  covid 19 india  congress leader on health workers
പ്രിയങ്ക ഗാന്ധി

By

Published : Apr 5, 2020, 4:20 PM IST

ന്യൂഡൽഹി: കൊവിഡിനെതിരെ മുൻപന്തിയിൽ നിന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും എല്ലാവരുടെയും കടമയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇതിനായി ഒത്തൊരുമയോടെ എല്ലാവരും അവരവരുടെ കടമയായി ഇത് നിർവഹിക്കേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്‌ധർ, ശുചിത്വ തൊഴിലാളികൾ എന്നിവർ സ്വന്തം ജീവിതം പണയം വച്ചാണ് കൊവിഡിനെതിരായ പോരാട്ടത്തിൽ പങ്കെടുക്കുന്നത്. അവരെ സഹായിക്കുന്നതും അവരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതും പിന്തുണക്കുന്നതും എല്ലാവരുടെയും കടമയാണ്. ഈ ധീരരായ യോദ്ധാക്കൾക്ക് നിങ്ങളുടെ സ്‌നേഹത്തിന്‍റെ സന്ദേശം അയക്കൂ," 'വീആർപ്രൗഡ്ഓഫ്‌യൂ' എന്ന ഹാഷ് ടാഗിനൊപ്പം കോൺഗ്രസ് നേതാവ് കുറിച്ചു.

രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമെതിരെ ആക്രമണമുണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി ആരോഗ്യപ്രവർത്തകരെ പിന്തുണയ്‌ക്കണമെന്ന സന്ദേശം പങ്കുവെച്ചത്.

ABOUT THE AUTHOR

...view details