അമേഠി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരയുളള വിജയം അമേഠിക്ക് ഒരു പുതു പുലരിയാണെന്ന് സ്മൃതി ഇറാനി. "ഇതൊരു പുതിയ ദൃഢനിശ്ചയമാണ്. നന്ദി അമേഠി, നിങ്ങൾക്ക് എന്‍റെ പ്രണാമം. നിങ്ങൾ വികസനത്തിൽ വിശ്വസിച്ചു. ഇനി താമര വിരിയട്ടെ " സ്മൃതി ട്വിറ്ററിൽ കുറിച്ചു.
അമേഠിക്ക് ഇത് പുതു പുലരി ; സ്മൃതി ഇറാനി - ബിജെപി
തന്‍റെ വിജയം ഒരു കുടുംബമായി തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ പാർട്ടി പ്രവർത്തകർക്കും കേരളത്തിലും ബംഗാളിലും മരണപ്പെട്ട ബിജെപി പ്രവർത്തകരുടെ കുടുംബങ്ങൾക്കും സമർപ്പിക്കുന്നുവെന്നും സ്മൃതി ഇറാനി
ഒരു വശത്ത് ഒരു കുടുംബം മറുവശത്ത് ഒരു കുടുംബത്തെപ്പോലെ പ്രവർത്തിക്കുന്ന സംഘടന. തന്‍റെ വിജയം ഒരു കുടുംബമായി തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ പാർട്ടി പ്രവർത്തകർക്കും കേരളത്തിലും ബംഗാളിലും മരണപ്പെട്ട ബിജെപി പ്രവർത്തകരുടെ കുടുംബങ്ങൾക്കും സമർപ്പിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
കാലങ്ങളായി നെഹ്റു കുടുംബത്തിന്‍റെ കീഴിലായിരുന്ന 2004 മുതൽ രാഹുൽ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായിരുന്ന അമേഠിയിൽ 55120 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപരം വോട്ടുകൾക്ക് രാഹുലിനോട് പരാജിതയായ അതേ സ്മൃതി ഇറാനിയാണ് അഞ്ച് വർഷങ്ങൾക്കിപ്പുറം അമേഠി കീഴടക്കിയത് .