ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റ ദിവസമായ ഇന്ന് രാജ്യത്തിലെ സ്‌ത്രീകളുടെ ദിവസമാണെന്ന് നിർഭയയുടെ അച്ഛൻ. ഇന്ന് നമ്മുടെ വിജയ ദിവസമാണെന്നും മാധ്യമങ്ങളും സമൂഹവും ഡൽഹി പൊലീസും ഒരുമിച്ച് പ്രവർത്തിച്ചതുകൊണ്ടാണ് വിജയം നേടാനായതെന്നും എന്‍റെ മുഖത്തെ ചിരിയിൽ നിന്ന് എന്‍റെ ഹൃദയത്തിലെന്താണെന്ന് മനസിലാക്കാൻ കഴിയുന്നില്ലേയെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നിർഭയയ്ക്ക് നീതി ലഭിച്ചതിൽ ജനങ്ങൾ സന്തുഷ്‌ടരാണെന്നും അഭിഭാഷകർ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്‌ത്രീകളുടെ ദിവസമെന്ന് നിർഭയയുടെ അച്ഛൻ - It's a day for all women of country:
നിർഭയയ്ക്ക് നീതി ലഭിച്ചതിൽ ജനങ്ങൾ സന്തുഷ്‌ടരാണെന്നും അഭിഭാഷകർ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും അവസാന വിജയം നമുക്കാണെന്നും നിർഭയയുടെ അച്ഛൻ പറഞ്ഞു.
നിർഭയ കേസിലെ പ്രതികൾ നിയമത്തെ ദുരുപയോഗം ചെയ്തത് പോലെ ഭാവിയിൽ നിയമത്തെ ഇത്തരത്തിൽ ദുരുപയോഗപ്പെടുത്താതിരിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് നിയമപരമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സമയബന്ധിതമായിരിക്കണമെന്നും നിർഭയയുടെ അമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അമ്മ എന്ന നിലയുലുള്ള എന്‍റെ ധർമ്മം പൂർത്തിയായെന്നും എന്‍റെ മകൾ ജീവിച്ചിരുന്നെങ്കിൽ എന്നെ ഡോക്‌ടറുടെ അമ്മയായാണ് ആളുകൾ കാണുമായിരുന്നതെന്നും എന്നാൽ ഇന്ന് ഞാൻ നിർഭയയുടെ അമ്മയാണെന്നും ഇതിൽ ഞാൻ അഭിമാനിക്കുന്നതായും നിർഭയയുടെ അമ്മ കൂട്ടിച്ചേർത്തു.