ന്യൂഡൽഹി:ഡൽഹിയിലെ ഏറ്റവും വലിയ കൊവിഡ് കെയർ സെന്‍ററിന്‍റെ മേൽനോട്ടം ഇന്തോ -ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥരും മറ്റ് കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്) ഉദ്യോഗസ്ഥരും ഏറ്റെടുത്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് കെയര്‍ സെന്‍ററായ ഇവിടെ ഡോക്‌ടര്‍മാരടക്കമുള്ള രണ്ടായിരത്തിലധികം സേന ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കും.
ഡല്‍ഹിയിലെ കൊവിഡ് കെയർ സെന്‍ററില്‍ രണ്ടായിരത്തിലധികം അര്‍ധ സൈനിക ഉദ്യോഗസ്ഥര്‍ - Delhi
ആത്മീയ സംഘടനയായ രാധ സോമി സത്സംഗ് ബിയാസിന്‍റെ (ആർഎസ്‌എസ്ബി) ചട്ടർപൂരിലെ വിശാലമായ കാമ്പസിലാണ് കൊവിഡ് കെയർ സെന്‍റർ പ്രവർത്തിക്കുന്നത്.
കേന്ദ്രം പൂര്‍ണമായും സജ്ജമാണെന്നും പതിനായിരം രോഗികളെ ഉൾക്കൊള്ളാൻ കൊവിഡ് കെയർ സെന്‍ററിന് കഴിയുമെന്നും ഐടിബിപി ഡയറക്‌ടര്‍ ജനറല്‍ എസ്.എസ് ദേശ്വാൾ പറഞ്ഞു. ചാവ്‌ലയിലും നോയിഡയിലും ക്വാറന്‍റൈൻ കേന്ദ്രങ്ങളുടെ മേല്‍നോട്ടം ഐടിബിപി ഏറ്റെടുത്തിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ മെഡിക്കൽ സംഘം ജനങ്ങളെ സഹായിക്കും. കൊവിഡ് കേന്ദ്രത്തിന് പൂർണ പിന്തുണ നൽകാൻ ഡോക്ടർമാരുടെ സംഘവുമായി സേന തയാറാണ്. ആവശ്യമായ ഡോക്ടർമാര്‍, മറ്റ് മെഡിക്കൽ സ്റ്റാഫുകൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം കേന്ദ്രത്തിന് നൽകിയിട്ടുണ്ടെന്നും ദേശ്വാൾ കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രിക് വാഹനങ്ങൾ, രോഗികൾക്ക് ശുചിമുറിയിലേക്ക് പോകാൻ ഇ-റിക്ഷകൾ തുടങ്ങിയ സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ടാകും. ഡൽഹി ചട്ടർപൂരിലെ രാധ സോമി ബിയാസിലെ കൊവിഡ് കെയർ സെന്‍ററിന്‍റെ ചുമതല ഐടിബിപിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നല്‍കിയത്. കൊവിഡ് സെന്‍ററിന്‍റെ ആകെ കിടക്കകളുടെ ശേഷി 10,200ലധികമാണ്. ആത്മീയ സംഘടനയായ രാധ സോമി സത്സംഗ് ബിയാസിന്‍റെ (ആർഎസ്‌എസ്ബി) വിശാലമായ കാമ്പസിലാണ് കൊവിഡ് കെയർ സെന്‍റർ പ്രവർത്തിക്കുന്നത്.