ഡെറാഡൂൺ : ഇന്ത്യ-ചൈന സംഘർഷം തുടരുന്ന സാഹചര്യത്തില്‍ വെല്ലുവിളികളെ നേരിടാൻ പരിശീലനം ശക്തമാക്കി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) . സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഐടിബിപിയുടെ ഏഴാമത്തെ ബറ്റാലിയൻ ഇന്തോ-ചൈന അതിർത്തിയിൽ ഗുഞ്ചി മുതൽ ലിപു പാസ്, ജോളിംഗ്‌കോംഗ് വരെ നിലയുറപ്പിച്ചിട്ടുണ്ട്. യുദ്ധം പോലുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ഐടിബിപി കഠിന പരിശീലനം നടത്തുന്നുണ്ട്.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം; പരിശീലനം ശക്തമാക്കി ഐടിബിപി - ഐടിബിപി
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ തിങ്കളാഴ്ച രാത്രി ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനും രണ്ട് സൈനികരും കൊല്ലപ്പെട്ടിരിന്നു
![ഇന്ത്യ-ചൈന അതിർത്തി പ്രശ്നം; പരിശീലനം ശക്തമാക്കി ഐടിബിപി ITBP jawans indo-china border india-china tension Himvir jawans Lipulekh Border ഡെറാഡൂൺ ചൈന ഐടിബിപി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:03-7638424-693-7638424-1592301523946.jpg)
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം; പരിശീലനം ശക്തമാക്കി ഐടിബിപി
ഹിമാലയൻ പ്രദേശത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ഇന്തോ-ചൈന അതിർത്തിയില്‍ ഓരോ വർഷവും ആറ് മാസത്തോളം മഞ്ഞുവീഴ്ചയാണ്. അതിർത്തി സുരക്ഷയ്‌ക്ക് പുറമേ, കുറഞ്ഞ ഓക്സിജൻ, കഠിനമായ കാലാവസ്ഥ എന്നിവയും ഐടിബിപി നേരിടേണ്ടിവരും. അതിർത്തി പരിപാലിക്കുന്നതിനൊപ്പം കൈലാസിലെ ഭക്തരെയും ഐടിബിപിയുടെ ഏഴാമത്തെ ബറ്റാലിയൻ സഹായിക്കുന്നുണ്ട്.