കേരളം

kerala

ETV Bharat / bharat

ലഡാക്കിൽ അവശ്യ വസ്‌തുക്കൾ എത്തിക്കുന്ന ട്രക്കുകളുടെ അകമ്പടിക്കാരായി ഐടിബിപി ഉദ്യോഗസ്ഥർ

ലോക്ക്‌ ഡൗണിനെ തുടർന്ന് ലഡാക്കിലെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അവശ്യസാധനങ്ങളും, ഇന്ധന ടാങ്കറുകളും കൊണ്ടുപോകുന്ന ട്രക്കുകൾക്കാണ് ഐടിബിപി ഉദ്യോഗസ്ഥർ അകമ്പടി പോകുന്നത്.

Indo-Tibetan Border Police  Srinagar-Leh national highway  ITBP escorts  ഐടിബിപി ലഡാക്ക്  ലഡാക്ക് ട്രക്ക്  ഇൻഡോ-ടിബറ്റൻ അതിർത്തി
ലഡാക്കിൽ അവശ്യ വസ്‌തുക്കൾ എത്തിക്കുന്ന ട്രക്കുകളുടെ അകമ്പടിക്കാരായി ഐടിബിപി ഉദ്യോഗസ്ഥർ

By

Published : May 11, 2020, 6:37 PM IST

ന്യൂഡൽഹി: അവശ്യ വസ്‌തുക്കളും, ഇന്ധന സാമഗ്രികളും കൊണ്ടുപോകുന്ന 900ത്തോളം ട്രക്കുകൾക്ക് അകമ്പടി സേവകരായി ഇൻഡോ-ടിബറ്റൻ അതിർത്തി പൊലീസ്. ലഡാക്കിലെ സോജില മുതൽ കാർഗിൽ വരെ മൂന്നാഴ്‌ചയായി സർവീസ് നടത്തുന്ന ട്രക്കിനാണ് ഐടിബിപി ഉദ്യോഗസ്ഥർ സംരക്ഷണം നൽകുന്നത്. മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞ പ്രദേശമാണ് ഇവിടം. ലോക്ക്‌ ഡൗണിനെ തുടർന്ന് ലഡാക്കിലെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അവശ്യസാധനങ്ങളും, ഇന്ധന ടാങ്കറുകളും കൊണ്ടുപോകുന്ന ട്രക്കുകളാണ് ഇവ. വാഹനങ്ങളുടെ തകരാർ പരിഹരിക്കുക, ട്രക്ക് ഡ്രൈവർമാർക്കും സഹായികൾക്കും ഭക്ഷണം, മരുന്നുകൾ എന്നിവ എത്തിക്കുക എന്നീ സഹായങ്ങളും ഐടിബിപി നൽകുന്നുണ്ടെന്ന് അധികാരികൾ ഉറപ്പ് നൽകി. എല്ലാ ഉദ്യോഗസ്ഥരും ഓരോ അതിർത്തികളിലും പരിശോധനക്ക് വിധേയരാകുന്നുണ്ട്.

ABOUT THE AUTHOR

...view details